Site icon Fourteen Kerala – 14 Kerala News

വാഹനത്തില്‍ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ചു; റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻ വീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികള്‍ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർച്ചയായി ഹോണ്‍മുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്. അപ്പോഴാണ് യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.
ബൈക്ക്‌ നമ്ബർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നിന്നും പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

Exit mobile version