Site icon Fourteen Kerala – 14 Kerala News

റേഷന്‍ കട: സമയം പുനഃക്രമികരിച്ചു; എട്ടിന്‌ അവധി

തിരുവനന്തപുരം: സര്‍വറില്‍ തിരക്ക്‌ അനുഭവപ്പെടുന്നത്‌ ഒഴിവാക്കാന്‍ സംസ്‌ഥാനത്തു റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിച്ചു.ഇന്നു മുതല്‍ ഒന്‍പതു വരെ ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടും ആയിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്‌ക്കുശേഷവും റേഷന്‍ കട പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്‌ക്കുശേഷവും ആയിരിക്കും റേഷന്‍ കട തുറക്കുക. മസ്‌റ്ററിങ്‌ നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക്‌ അനുഭവപ്പെടുന്നത്‌ ഒഴിവാക്കുകയാണു ലക്ഷ്യം. ശിവരാത്രി ദിനമായ എട്ടിനു റേഷന്‍ കടകള്‍ക്ക്‌ അവധിയായിരിക്കും.

Exit mobile version