Site icon Fourteen Kerala – 14 Kerala News

ആദായ നികുതി വകുപ്പ് നോട്ടിസിനെതിരായ ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യംചെയ്ത് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യംചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.

ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകനായതിനാല്‍ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ആരോപിച്ചു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും . തന്നെയും സഹോദരന്‍ ബിനീഷിനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ് ആദായ നികുതി വകുപ്പിൽ പരാതി വരുന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. 2019 നവംബറിലും ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴികൊടുത്ത കാര്യവും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണു ഹർജി പരിഗണിക്കുന്നത്.

Exit mobile version