Site icon Fourteen Kerala – 14 Kerala News

സ്വകാര്യ ബസ് പാലത്തിലേക്ക് ഇടിച്ചുകയറി അപകടം: 15 പേര്‍ക്ക് പരിക്ക്

തൃശൂര്‍: കേച്ചേരിയില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ബസ് ചൂണ്ടല്‍ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ഫയര്‍ഫോഴ്‌സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version