Site icon Fourteen Kerala – 14 Kerala News

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ; പുറപ്പെടുക കൊച്ചുവേളിയിൽനിന്ന്

തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽനിന്നു പുറപ്പെടും. കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

അതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.

Exit mobile version