Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ ഇന്നും വര്‍ദ്ധനവ്. പുതുതായി 128 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് ആകെ 312 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഓരോ മണിക്കൂറിലും നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തുമ്ബോള്‍ സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ 54 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ നാല് പേര്‍ക്ക് ജെഎൻ വണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ജെഎൻ വണ്‍.

ജെഎൻ വണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്ബോഴും രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ രോഗ വ്യാപനതോത് വര്‍ദ്ധിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Exit mobile version