Site icon Fourteen Kerala – 14 Kerala News

ബൈക്കില്‍ ലോറിയിടിച്ച് അപകടം; 29 കാരിക്ക് ദാരുണാന്ത്യം

തിരൂര്‍: തിരൂര്‍ പുങ്ങോട്ടുകുളത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുറത്തൂര്‍ മുട്ടന്നൂര്‍ പൂപ്പറമ്പില്‍ പൊറ്റമ്മല്‍ കുഞ്ഞി ബാവയുടെ മകള്‍ നജ്മ (29 ) യാണ് മരിച്ചത് . തിങ്കളാഴ്ച രാത്രിയാണ് അപകടം.

ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് ഇരിങ്ങാവൂര്‍ മായിനങ്ങാടി സ്വദേശി താഴത്തേതില്‍ കുഞ്ഞി മൊയ്തീനും 7 വയസ്സുള്ള മകനും ഒപ്പം ബൈക്കില്‍ സ്വന്തം വീടായ മുട്ടന്നൂരില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയില്‍ പുങ്ങാട്ടുകുളത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷികാനായില്ല.ഭര്‍ത്താവ് കുഞ്ഞി മൊയ്തീന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

തിരൂര്‍ എംഇടി സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ മുഹമ്മദ് അയാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ചൊവ്വാഴ്ച മുട്ടന്നൂര്‍ മഹല്ല് പള്ളിയില്‍ ഖബറടക്കും. മാതാവ്: ഫാത്തിമ സഹോദരങ്ങള്‍: നസീബുദ്ദീന്‍,നസീമ കാസിം(ഒറ്റപ്പാലം),സീനത്ത് നബീല്‍(നിറമരുതൂര്‍)

Exit mobile version