Site icon Fourteen Kerala – 14 Kerala News

ചാറ്റുകളും മെസേജുകളും അപ്രത്യക്ഷം; ഡോ. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ.
റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ പൊലീസ് ഫോണും പിടിച്ചെടുത്തിരുന്നു.

പൊലീസ് ഈ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

ഒളിവില്‍ കഴിയുകയായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച്‌ പൊലീസ് ചോദ്യം ചെയ്യുകയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

Exit mobile version