Site icon Fourteen Kerala – 14 Kerala News

അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കി; 42കാരനായ മകന്‍ അറസ്റ്റിൽ

കൊച്ചി : 61 വയസുള്ള അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കിയ 42കാരനായ മകൻ അറസ്റ്റിൽ. എറണാകുളം പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെ സാബു പ്രായമായ അമ്മയെ മർദ്ദിക്കുകയായിരുന്നു.

ബഹളവും 61കാരിയുടെ നിലവിളിയും ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് അവശ നിലയിലായ സ്ത്രീയെ പൊലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് സാബു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് രാത്രി 12 മണിയോടെ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു.

Exit mobile version