Site icon Fourteen Kerala – 14 Kerala News

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗ്രേഡ് എസ്ഐക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരൻ അപകടത്തിൽ കൊല്ലപ്പെട്ടു. നെയ്യാറ്റിൻകരയിൽ നടന്ന അപകടത്തിലാണ് ഗ്രേഡ് എസ്ഐ ഭുവനചന്ദ്രൻ മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു അദ്ദേഹം. 54 വയസായിരുന്നു.

ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version