Site icon Fourteen Kerala – 14 Kerala News

മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു

തിരുവനന്തപുരം : സംസഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.

കഴിഞ്ഞ മാസം റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട കുറയുകയായിരുന്നു. ഇസ്രായേൽ ഹമാസ് യുദ്ധം സ്വർണവില വർദ്ധിപ്പിച്ചപ്പോൾ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവിലയെ താഴ്ത്തുകയായിരുന്നു.

സ്വർണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിയുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4605 രൂപയുമാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.

ശനിയാഴ്ച ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയായിരുന്നു. ഒരുഗ്രാംഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Exit mobile version