Site icon Fourteen Kerala – 14 Kerala News

ആശ്വാസമായി വീണ്ടും സ്വർണവില; ഇന്ന് പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയും ശനിയും സ്വർണവില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,360 രൂപയാണ്.

സ്വർണത്തിൽ നിക്ഷേപിച്ച നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറയാനുള്ള കാരണം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ നിക്ഷേപകർ കൂട്ടമായി പിൻവാങ്ങുകയായിരുന്നു. അതേസമയം, ദീപാവലി വിപണിയിലെ വില കുറവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4600 രൂപയുമാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയായിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Exit mobile version