Kottayam

റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം

Please complete the required fields.




കോട്ടയം: മൂന്നിലവ് റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണു സംഭവം ഉണ്ടായിരിക്കുന്നത് . സംഭവത്തിൽ ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഒപ്പം ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നു.

കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യൂണിറ്റിന് ഇതുവഴി വരാൻ കഴിഞ്ഞിട്ടില്ല. തുടർന്നു 10 കിലോമീറ്ററോളം സഞ്ചരിച്ചു നെല്ലാപ്പാറ മേച്ചാൽ വഴിയാണ് വാഹനം ഫാക്ടറിക്കു സമീപം എത്തിയത്.

Related Articles

Back to top button