Site icon Fourteen Kerala – 14 Kerala News

യുഡിഎഫ് റാലിക്കിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് റാലിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ വൈകുന്നേരം എട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര നഗരത്തിൽ ആഘോഷ പ്രകടനം നടത്തിയിരുന്നു.

ഇതിനിടെ ഒരു പ്രവർത്തകന്‍റെ കൈയിൽനിന്നും അബദ്ധത്തിൽ അമിട്ട് പൊട്ടുകയായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ അടക്കം പ്രകടനത്തിലുണ്ടായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ പ്രകടനം അവസാനിപ്പിച്ചു.

Exit mobile version