Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,280 രൂപ ആയി.ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5,660 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന പുരോഗമിക്കുന്നത്.ഇന്നലെയും സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയാണ്

Exit mobile version