Site icon Fourteen Kerala – 14 Kerala News

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇന്ന് മുതൽ നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻസീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും സീറ്റ് ബെൽറ്റ് ഇന്ന് മുതൽ നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ മുഖേന പിഴ ചുമത്തും.

ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്. 

Exit mobile version