Site icon Fourteen Kerala – 14 Kerala News

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമനിക് മാർട്ടിനെ പൊലീസ് അത്താണിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

ബോംബ് നിർമ്മിച്ചത് ഈ വീട്ടിൽവെച്ചാണെന്ന് ഡൊമനിക് മൊഴി നൽകിയിരുന്നു. പരീക്ഷണങ്ങൾ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടിൽവെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ ഡൊമനിക് മാർട്ടിൻ സ്‌കൂട്ടറിൽ അത്താണിയിലെ വീട്ടിലെത്തിയെന്നും ഇവിടെവെച്ചാണ് ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി.

രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ ബോംബുകളുമായി കളമശേരിയിൽ സാമ്ര കൺവെൻഷൻ സെന്ററിലെത്തുന്നതെന്നും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഡൊമിനികിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Exit mobile version