Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും എന്നാണ് സൂചന. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിരിക്കുകയാണ്.

മെയ് 5 ന് 45760 രൂപയായിരുന്നു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഒക്ടോബർ 30 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,920 രൂപ

Exit mobile version