Site icon Fourteen Kerala – 14 Kerala News

അനധികൃതമായി സ്വർണം കടത്തി; അഞ്ചംഗ കുടുംബം പിടിയിൽ

എറണാകുളം: അനധികൃതമായി സ്വർണം കടത്തികൊണ്ടുവന്ന അഞ്ചംഗ കുടുംബത്തെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി.ദുബൈയിൽ നിന്നും വന്ന കുടുംബം ബാഗേജുകളിലായിട്ടാണ് സ്വർണം കടത്തിയത്.

റിങ്ങുകളായും ചെയിനുകളായുമാണ് 33 ലക്ഷം രൂപ വില വരുന്ന 619 ഗ്രാം സ്വർണം കൊണ്ടുവന്നത്. ബാഗേജുകൾ സ്ക്രീനിങ് നടത്തിയപ്പോൾ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിക്കുകയായിരുന്നു.

Exit mobile version