Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പ് ഫണ്ട് അനുവദിച്ചു

കെഎസ്ആർടിസി ശമ്പളവിതരണത്തിന് ഫണ്ട് അനുവദിച്ചു. 20 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

Exit mobile version