Site icon Fourteen Kerala – 14 Kerala News

അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈം​ഗിക അതിക്രമം; പ്രതി പിടിയിൽ

കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ മൂന്ന് വയസുള്ള കുഞ്ഞിന് നേരെ ലൈം​ഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരിൽ ഉണ്ടായിരുന്നു.

Exit mobile version