Site icon Fourteen Kerala – 14 Kerala News

സംസ്ഥാന കായികോത്സവം ഇന്ന് സമാപിക്കും

തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. സമാപന നാളിൽ പാലക്കാട് കുതിക്കുകയാണ്. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങ്ങൾ നടക്കും. ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800, 200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും.

പോയിന്റ് പട്ടികയിൽ പാലക്കാട് 179 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ് നിലവിൽ. സ്കൂളുകളിൽ 43 പോയിന്റുമായി ഐഡിയൽ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുമാണ് ഉള്ളത്.

Exit mobile version