Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് മഴ തുടരും, ന്യൂനമർദ്ദ സാധ്യത , തുലാവർഷം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. കാലവർഷം പൂർണമായും പിൻമാറിയതോടെ അടുത്ത ദിവസങ്ങളിൽ തുലാമഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അറബിക്കടലിലെ ന്യൂനമർദ്ദം താമസിയാതെ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറും. ഒപ്പം ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Exit mobile version