Site icon Fourteen Kerala – 14 Kerala News

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാതാപിതാക്കളുടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും.

സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കേസിലെ ഏകപ്രതി സന്ദീപിനെ പിടികൂടി, അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Exit mobile version