Site icon Fourteen Kerala – 14 Kerala News

കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കോടന്നൂര്‍ എസ് എന്‍ നഗറില്‍ കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (ആനമണി, 29), ചിറക്കല്‍ കുറുമ്പിലാവ് കൊല്ലയില്‍ വീട്ടില്‍ അബിന്‍രാജ് (28) എന്നിവരാണ് വാടാനപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.

ഇവരില്‍ നിന്ന് 1.32 കിലോ ഗ്രാം കഞ്ചാവും വടിവാളുകള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് എസ് സച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി പോയിരുന്ന അബിന്‍ രാജാണ് ആദ്യം പിടിയിലാവുകയും.

ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണികണ്ഠന്റെ കോടന്നൂരിലെ വീട്ടിലെ പരിശോധനയിലാണ് കൂടുതല്‍ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയത്. രണ്ട് കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മണികണ്ഠന്‍ . മാപ്രാണത്തെ തിയേറ്റര്‍ കൊലപാതകത്തിലും മൂന്നാറില്‍ സഹപ്രവര്‍ത്തകനായ ആനപ്പാപ്പാനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

മാരകായുധങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പ്രിവന്റീവ് ഓഫീസര്‍മാരായ കെ ആര്‍ ഹരിദാസ്, ടി ആര്‍ സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെയ്‌സണ്‍ പി ദേവസി, ആര്‍ രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version