Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഫെബ്രുവരി 3 ന് ശേഷമുള്ള കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

ഒക്ടോബര്‍ മാസം ആദ്യവാരം സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല.

74 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

Exit mobile version