Site icon Fourteen Kerala – 14 Kerala News

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

എറണാകുളം : തൃപ്പൂണിത്തുറയിൽ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മദ് (34), കണ്ണൂർ സ്വദേശിനി ആരതി ഗിരീഷ് (29) എന്നിവരാണ് കൊച്ചി യോദ്ധാവ് സ്ക്വാഡിന്‍റെ പിടിയിലായത്.

ഇവരിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ രാത്രി റിഫൈനറി റോഡിലെ റെയിൽവേ മേൽപാലത്തിനു സമീപത്തുള്ള അപ്പാർട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Exit mobile version