Site icon Fourteen Kerala – 14 Kerala News

പെണ്‍കുട്ടിക്കുനേരെ അതിക്രമവും അശ്ലീലപദപ്രയോഗവും; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകീട്ട് നാലിന് ആണ് സംഭവം. കുന്നുംപുറത്ത് ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മള്ളൂര്‍ റോഡിലെത്തിയ പെണ്‍കുട്ടിയെ കണ്ട പ്രസാദ് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് കടന്നുപിടിച്ച് ദോഹോപദ്രവമേല്‍പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം കണ്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഗിരിലാലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്‌കുമാര്‍, ജിഷ്ണു, ജസ്റ്റിന്‍ മോസസ്, ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍കുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version