Site icon Fourteen Kerala – 14 Kerala News

ഡെങ്കിപ്പനി; സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് നിപക്ക് ആശ്വാസം വരുന്നതിനു പിന്നാലെ ഡെങ്കിപ്പനിയും എത്തുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ 89 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ഉള്ളതായി കണക്കാക്കുന്നത്. എറണാകുളം 31 പേർക്ക്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15 പേർക്ക്, തൃശ്ശൂരിൽ 10 പേർക്ക് എന്നിങ്ങനെയാണ് ഡെങ്കിപ്പനി ഉള്ളത്. സംസ്ഥാനത്ത് ഇന്നലെ 8757 പേരാണ് പനിക്ക് ചികിത്സ തേടിയത്.

Exit mobile version