Site icon Fourteen Kerala – 14 Kerala News

സ്വകാര്യബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തൃശ്ശൂര്‍: സ്വകാര്യബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. കുന്നംകുളം-പാവറട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ മേക്കാട്ടുകുളം സ്വദേശി വിന്‍സെന്റി(48)നെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കുന്നംകുളത്തുനിന്നും പാവറട്ടിയിലേക്ക് പോവുകയായിരുന്ന ബസില്‍വെച്ച് യാത്രക്കാരനായ വിന്‍സെന്റ് അതിക്രമം കാട്ടിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. തുടര്‍ന്ന് ബസിലെ മറ്റുയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടിച്ചുവെയ്ക്കുകയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Exit mobile version