Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 5505 രൂപയിലും പവന് 44,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36464 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നത്തെ വില.

Exit mobile version