Site icon Fourteen Kerala – 14 Kerala News

കെ എസ് ആർ ടി സി ബസും വാനും കൂട്ടിയിടിച്ച് അപകടം ; രണ്ട് മരണം

എറണാകുളം : എം സി റോഡിൽ പന്തളം കൂനപ്പാറയിൽ കെ എസ് ആർ ടി സി ബസും വാനും കൂട്ടിയിടിച്ച് രണ്ട് മരണം . എറണാകുളം സ്വദേശികളാണ് മരിച്ചത്. രാവിലെ ആറേ മുക്കാലോടുകൂടിയാണ് അപകടം നടന്നത്.

പന്തളം ഭാഗത്ത് നിന്നും അടൂർ ഭാഗത്തേക്ക് പോകുകകയായിരുന്ന ഡെലിവറി വാൻ ആണ് അപകടത്തിൽ പെട്ടത്. വാൻ ഓടിച്ച ആൾ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം . സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി.

കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version