Site icon Fourteen Kerala – 14 Kerala News

വയർ കട്ടറിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: വയർ കട്ടറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 400 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയതായിരുന്നു മുഹമ്മദ്.

വയർ കട്ടറിന്റെ പിടിയുടെ ഭാഗത്തുള്ള റബ്ബർ ആവരണത്തിനുള്ളിലാണ് ദണ്ഡിന്റെ രൂപത്തിൽ സ്വർണ്ണം കണ്ടെത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 21 ലക്ഷം രൂപ വില വരും.

Exit mobile version