Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്തെ നാലു വയസ്സുകാരന്റെ മരണം; ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം

തിരുവനന്തപുരം : മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്.

ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version