Site icon Fourteen Kerala – 14 Kerala News

തിരുവോണ ദിവസം ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ

തൃശൂര്‍: തൃശൂര്‍ ചേലക്കരയിലെ ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തിയിലെ അറേബ്യന്‍ ഹോട്ടലിനെതിരെയാണ് പരാതി.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ് എത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്.

എന്നാൽ സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയിട്ടില്ല.16 പേർ ചേലക്കര ജീവോദ ആശുപത്രിയിലും 12 പേർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. തിരുവോണ ദിവസം വൈകിട്ടാണ് ഇവര്‍ അറേബ്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. അല്‍ഫാമില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് വിവരം.

Exit mobile version