Site icon Fourteen Kerala – 14 Kerala News

നവവധു ഭർതൃവീട്ടിൽ മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കുറിപ്പിൽ പറയുന്നു. ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഭർത്താവ് അക്ഷയ് രാജ് അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല.

രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളായി ഭർത്താവിന്റെ ബന്ധത്തെക്കുറിച്ചുള്ള സംശയം മൂലം രേഷ്മ വലിയ വിഷമത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Exit mobile version