Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഈ മാസം 12 നായിരുന്നു ഇതിനു മുൻപ് വില ഉയർന്നത്. ചൈനയിലെ സാമ്പത്തിക മാന്ദ്യവും യുഎസിലെ പണപ്പെരുപ്പവും കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുകയാണ്.

ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4498 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Exit mobile version