Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിത

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിതയായ യുവതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. ആശുപത്രി അധികൃതർ പ്രതികൾക്കൊപ്പമാണെന്നും യുവതിയുടെ ആക്ഷേപം.

മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്നും യുവതി വ്യക്തമാക്കി. എനിക്ക് എവിടെ നിന്നും നീതി കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജിന്റെ ഭാ​ഗത്ത് നിന്നായാലും നിയമപരമായും ഒരു നീതിയും കിട്ടിയിട്ടില്ല. എല്ലാക്കാര്യങ്ങളും സംസാരികക്കണം. എന്നെ ഭീഷണിപ്പെടുത്തിയ അഞ്ച് പ്രതികളുണ്ടായിരുന്നു.

അവർക്കെതിരെയും നടപടി എടുത്തിട്ടില്ല. ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല. പരാതി കൊടുത്തിരുന്നു. കേസിലെ പ്രതി ശശീന്ദ്രൻ ദിവസേന ഹോസ്പിറ്റലിൽ വന്നുകൊണ്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു.

Exit mobile version