Site icon Fourteen Kerala – 14 Kerala News

പാറമട കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

കൊച്ചി: എറണാകുളത്ത് കുളത്തില്‍‌ വീണ് വിദ്യാര്‍ത്ഥി മരിച്ചു. കറുകുറ്റിയിലാണു സംഭവം. പീച്ചാനിക്കാട് സ്വദേശി അഭിനവ് രവി (13) ആണ് മരിച്ചത്.

ഇന്നു വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version