Site icon Fourteen Kerala – 14 Kerala News

സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം. തിരുവനന്തപുരം ഗ്രീന്‍വാലി സ്‌കൂള്‍ ബസിന്റെ ടയറാണ് പൊട്ടിയത്.

കുണ്ടമണ്‍കടവ് പാലത്തിനു സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Exit mobile version