Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 44,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. തുടർച്ചയായ ഇടിവിന് പിന്നാലെ വെള്ളിയാഴ്ച സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.

സ്വർണം ഗ്രാമിന് 20 രൂപയാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന് വില 5515 രൂപ വർധിച്ചത്. ഒരു പവൻ സ്വർണത്തിന് വില 44120 രൂപയിലുമെത്തിയിരുന്നു.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.

ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

Exit mobile version