Site icon Fourteen Kerala – 14 Kerala News

ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

എറണാകുളം : സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശികളായ പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകൾ അൽന റ്റാകിനാണ് (6 വയസ്സ്) ആണ് മസ്കറ്റിലെ വാഹനാപകടത്തിൽ മരിച്ചത് .

സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് അൽന റ്റാകി . ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല. അല്‍ന റ്റാകിന്റെ മരണത്തെ തുടര്‍ന്ന് സീബ് ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നു.

Exit mobile version