Site icon Fourteen Kerala – 14 Kerala News

എറണാകുളത്ത് ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവ് മരിച്ചു

ചേര്‍ത്തല: എറണാകുളത്ത് ബെെക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ചെറായി പാലത്തിലെ കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ജിതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരി: ജിനിമോള്‍.

Exit mobile version