Site icon Fourteen Kerala – 14 Kerala News

വിഷമകരമായ കാര്യം, ശക്തമായ നടപടിയെന്ന് വീണാ ജോർജ്ജ്

ആലുവ: ആലുവയിൽ നിന്ന് കാണാതായ ചാന്ദ്നിയുടെ മരണവർത്തയിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ചാന്ദ്നിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു.

ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പറഞ്ഞു. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version