Site icon Fourteen Kerala – 14 Kerala News

കെ.എസ്.ഇ.ബി ഓഫീസിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

തൃശൂർ: കെ.എസ്.ഇ.ബി ഓഫിസിൽ ജീവനക്കാർ തമ്മിൽ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.

കരാർ ജീവനക്കാർ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. ഇതിനിടയിലാണ് കയ്യിലിരുന്നിരുന്ന കമ്പി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Exit mobile version