Site icon Fourteen Kerala – 14 Kerala News

ഗർഭിണിയായ നഴ്സിനെ ഡോക്ടർ മർദിച്ചെന്ന് പരാതി; നഴ്സുമാർ ഇന്ന് പണിമുടക്കും

തൃശൂർ: ഡോക്ടർ മർദിച്ചെന്ന പരാതിയിൽ തൃശൂർ ജില്ലയിലെ നഴ്സുമാർ ഇന്ന് പണിമുടക്കും. ശമ്പള വർധനയുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെ ഡോക്ടർ നഴ്സുമാരെ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത് .കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടർന്ന് ഏഴ് നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു.

തുടർന്നാണ് ലേബർ ഓഫീസിൽ ചർച്ച നടന്നത്. അതിനിടയിലാണ് സംഭവം നടന്നത് . കൈപ്പറമ്പ് നൈൽ ആശുപത്രി എം.ഡി ഡോ. അലോക് മർദിച്ചെന്നാണ് നഴ്സുമാരുടെ പരാതി. ഗർഭിണിയായ നഴ്സിനടക്കം മർദ്ദനമേറ്റെന്ന് നഴ്സുമാർ പറയുന്നു. പരിക്കേറ്റ നഴ്സുമാർ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Exit mobile version