Site icon Fourteen Kerala – 14 Kerala News

ദേശീയപാത 66 ൽ വീണ്ടും അപകടം; കണ്ടെയ്നർ ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

തൃശ്ശൂർ : ദേശീയപാത 66 ൽ വീണ്ടും അപകടം. കയ്പമംഗലം മൂന്നുപീടികയിൽ കണ്ടെയ്നർ ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. കൂരിക്കുഴി സ്വദേശി മൂന്നാക്കപറമ്പിൽ അസ്ന (24) ക്കാണ് പരിക്കേറ്റത്. ഇവരെ ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെ ദേശീയപാത 66 മൂന്നുപീടികയിലായിരുന്നു അപകടം.

തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കണ്ടെയ്നർ ലോറിയുടെ പിൻഭാഗത്തെ ചക്രത്തിലാണ് സ്കൂട്ടർ തട്ടി മറിഞ്ഞ് വീണത്. യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരിഞ്ഞനം സെൻ്ററിൽ അമ്മയോടൊപ്പം സ്കൂട്ടറിൽ പോയിരുന്ന ഏഴര വയസുകാരൻ കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീണ് മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രിയിൽ കാളമുറി സെൻ്ററിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

Exit mobile version