Site icon Fourteen Kerala – 14 Kerala News

മൂന്നു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ: മൂന്നു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയിൽ ഫരിദുൽ ഇസ്ലാം (24), റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയിൽ ഹൊബിബുർ റഹ്മാൻ (29) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 10.30ഓടെ മൂവാറ്റുപുഴ പേഴക്കപ്പിള്ളിയിലെ സബ്‌സ്റ്റേഷൻ പടിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത് .

മൂവാറ്റുപുഴ സി.ഐ പി.എം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാർഡ് ആണ് തിരച്ചിൽ നടത്തിയത്. സംഘത്തിൽ എസ്.ഐ മാഹിൻ സലീം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.സി ജയകുമാർ, സീനിയർ സി.പി.ഒമാരായ അനസ് കെ.എ, ബിബിൽ മോഹൻ, കെ.എ ഷിഹാബ്, ഷിബു പി.എ, ജമാൽ വി.എം, അബ്ദുൽ റഹ്മാൻ കെ.എം, ദനേഷ് ബി. നായർ എന്നിവർ ഉണ്ടായിരുന്നു.

Exit mobile version