Site icon Fourteen Kerala – 14 Kerala News

പ്ലസ് വൺ പ്രവേശനം; രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ജൂലൈ 24ന്

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പട്ടിക ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പത്രകുറിപ്പിലൂടെ അറിയിച്ചു.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 24ന് രാവിലെ 10 മണി മുതൽ ജൂലൈ 25 വൈകിട്ട് നാലുമണി വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും.

തുടർ അലോട്ട്മെന്‍റുകളെ സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 27ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെന്‍റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്‍ററിനായി അപേക്ഷിക്കാൻ ജൂലൈ 20 വരെ അവസരം നൽകിയിരുന്നു.

Exit mobile version