Site icon Fourteen Kerala – 14 Kerala News

ഇന്ന് കര്‍ക്കടകം ഒന്ന്; പിതൃക്കളുടെ സ്‌മരണയില്‍ പുണ്യംതേടി ബലിതര്‍പ്പണം, ചടങ്ങുകള്‍ പുരോഗമിക്കുന്നു, ബലിയിട്ട് ലക്ഷങ്ങള്‍

തിരുവനന്തപുരം: പിതൃപുണ്യം തേടി ബലി തര്‍പ്പണത്തിനു ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. കര്‍ക്കിടക മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വാവുബലി ചടങ്ങുകള്‍ പുരോഗമിക്കുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലര്‍ച്ചെ തന്നെ ബലി തര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിച്ചു.

രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസമാണ് കര്‍ക്കടകം. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും.

പഞ്ഞമാസമെന്ന വിശേഷണമാണ് കര്‍ക്കിടകത്തിന് പുരാണങ്ങള്‍ നല്‍കുന്നത്. നാട്ടിൻ പുറങ്ങളിലെ ദാരിദ്ര്യത്തിന്റെ ആഴമളക്കല്‍ കൂടി കര്‍ക്കിടകം നടത്തുന്നു. കാലവര്‍ഷത്തിന്റെ വികൃതികള്‍ കര്‍ക്കിടകത്തെ ചുറ്റുമ്ബോള്‍ വറുതികളുടെ കാലം മാടിവിളിക്കപ്പെടുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് ജീവിച്ചു പോന്ന മാസം. കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താൻ അവര്‍ പ്രാര്‍ഥനകളില്‍ മുഴുകി. പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു.

Exit mobile version